Thursday, August 27, 2009

‘ബ്ലോഗ്’, സംസ്കൃതേ അപി !

കുറെക്കാലം മുൻപു വന്നൊരു ടൈം മാഗസിന്റെ പുറം ചട്ട ഓർമവരുന്നു. ഒരു ചുവന്ന വൃത്തവും സമീപത്തൊരു നെറ്റ് വർക്ക് കേബിളുമാണ് ചിത്രത്തിൽ. “Japan : Disconnected on the InfoHighway” എന്നോ മറ്റോ ആയിരുന്നു അടിക്കുറിപ്പ്. ജപ്പാന്റെ ദേശീയപതാകയെയാണ് ചുവന്ന വൃത്തം സൂചിപ്പിച്ചത്.

സാങ്കേതിക വിദ്യയിൽ അദ്ഭുതങ്ങളുടെ പരമ്പര കൊണ്ട് പാശ്ചാത്യലോകത്തെ അമ്പരപ്പിച്ച ജപ്പാന് ഇന്റെർനെറ്റിന്റെ കാര്യത്തിൽ കാലിടറിയെന്നായിരുന്നു മുഖ ലേഖനത്തിന്റെ സാരം. ഇന്റർനെറ്റിന്റെ ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷ് ആദ്യമേ സ്ഥാനം പിടിച്ചത് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു, 21-ആം നൂറ്റാണ്ടിൽ ഭാഷ സാങ്കേതികമികവിനെ തോൽപ്പിച്ചത് രസകരമായ കാഴ്ചയായും.

ഉപരിപ്ലവമായി വിലയിരുത്തുന്നതുകൊണ്ടാവാം, ഇന്റെർനെറ്റിൽ മറ്റുഭാഷകളെ തമസ്കരിക്കുന്ന ഇംഗ്ലീഷിന്റെ താണ്ഡവമല്ല നാം തുടർന്നു കണ്ടത്, ഏറ്റവുമധികം ഭാഷകൾക്കും ലിപികൾക്കും പറ്റിയ വേദിയായി ഇന്റെർനെറ്റ് വളരുന്നതാണ്. പല ഭാഷകളിലുള്ള ബ്ലോഗുകൾ അതിന്റെ സാധ്യതകൾ പിന്നെയും വളർത്തി. ഏതു ഭാഷയിലും ഇപ്പോൾ ബ്ലോഗുകളുണ്ട്, അല്ലെങ്കിൽ ഉണ്ടാക്കാം. നിലവിലുള്ള ഭാഷകളിൽ മാത്രമല്ല, വ്യവഹാരം എന്നേ നിലച്ച സംസ്കൃതത്തിൽ വരെ ബ്ലോഗുകൾ സജീവമാണ്. ചില സംസ്കൃത ബ്ലോഗുകൾ ഇതാ…

yaajushi.wordpress.com
yaajushi.blogspot.com
kalidasa.blogspot.com
drisyadrisya.blogspot.com
koham.wordpress.com
www.vadtu.in
sanskrit-quote.blogspot.com
vishavani.blogspot.com
srinilakshmi.blogspot.com
sanskritlinks.blogspot.com
learnsanskrit.wordpress.com
samskritapatrika.blogspot.com
samskritam. Wordpress.com
satyayugam.blogspot.com
sudharma.epapertoday.com


മലയാളി ബ്ലോഗ്ഗറാ‍യ ജ്യോതിര്‍മയിയുടേതാണ് വൈഖരീ എന്ന സംസ്കൃത ബ്ലോഗ്.

vykharee.blogspot.com

പ. ലി. ഇംഗ്ലീഷങ്ങനെ മറ്റുള്ളവരെ വെറുതെ വിട്ടെന്നു പറയാനാവില്ല. ഗൂഗിളിന്റെ മലയാളം പേജ് നോക്കുക. “I’m Feeling Lucky” എന്ന ബട്ടണിന്റെ മലയാളം പരിഭാഷ “ഞാൻ ഭാഗ്യവാനാണെന്നു തോന്നുന്നു” എന്നാണ്. I’m Feeling Lucky എന്ന പ്രയോഗത്തിന് ഇംഗ്ലീഷിൽ ഒരർഥമുണ്ട്, അതിനവിടെ സാംഗത്യവുമുണ്ട്. അതിനു സമാനമായ എന്തെങ്കിലും ഉപയോഗിക്കുന്നതിനു പകരം ഒന്നും ദ്യോതിപ്പിക്കാത്ത ഒരു പദാനുപദ തർജമ കൊടുക്കുമ്പോൾ ദുർബലമായ ഒരു സാമന്തഭാഷയായി ചുരുങ്ങുകയാണ് മലയാളം, മറ്റു പല ഭാഷകളുടെയും ഇന്റെർനെറ്റ് സമീപനം ഇങ്ങനെത്തന്നെ.

3 Comments:

Blogger Umesh::ഉമേഷ് said...

This comment has been removed by the author.

9:59 AM

 
Blogger Umesh::ഉമേഷ് said...

നമ്മുടെ മലയാളം ബ്ലോഗർ ജ്യോതിർമയിയുടെ (വാഗ്ജ്യോതി) സംസ്കൃതം ബ്ലോഗ് "വൈഖരീ" കൂടെ ഇതിൽ കൂട്ടാം.

ഗൂഗിളിന്റെ മലയാളപരിഭാഷയുടെ വൈകല്യത്തെ ഇന്റർനെറ്റിന്റെ പ്രശ്നമായി സാമാന്യവത്കരിക്കണോ? ഗൂഗിളിന്റെ മലയാളപരിഭാഷ പലയിടത്തും വികലമാണു്. പിന്നെ "I am feeling lucky" എന്നതു് എങ്ങനെ പരിഭാഷപ്പെടുത്തും എന്നതു മറ്റൊരു പ്രശ്നം.

പണ്ടു് ഒരു പ്രഭാതത്തിൽ ഞാൻ സി. രാധാകൃഷ്ണന്റെ "ഇവിടെ എല്ലാവർക്കും സുഖം തന്നെ" എന്ന നോവൽ ഇംഗ്ലീഷിലേയ്ക്കു പരിഭാഷപ്പെടുത്താൻ ആരംഭിച്ചു. ആദ്യമായി ടൈറ്റിൽ തർജ്ജമ ചെയ്യണം. "Here all are doing well" എന്ന കത്തിലെഴുതുന്ന അവസാനവാക്യം മാത്രമല്ല അതു്. ആ നോവലിൽ മുഴുവനും ആളുകൾ സുഖത്തിനു പിന്നാലെ പായുന്നതിന്റെ കഥയാണു്. ഈ രണ്ടർത്ഥവും ഉൾക്കൊള്ളുന്ന ഒരു പരിഭാഷ എനിക്കു കണ്ടുപിടിക്കാനായില്ല. ടൈറ്റിൽ പോലും തർജ്ജമ ചെയ്യാൻ പറ്റാത്ത ഒരുവൻ നോവൽ എങ്ങനെ തർജ്ജമ ചെയ്യും എന്നു കരുതി പരിഭാഷായത്നം അവിടെ നിർത്തി.

10:02 AM

 
Blogger രാവുണ്ണി said...

നന്ദി, ഉമേഷ്ജി. വൈഖരി ഉള്‍പെടുത്തിയിട്ടുണ്ട്.

6:24 PM

 

Post a Comment

Links to this post:

Create a Link

<< Home