അല്‍ഫോണ്‍സാമ്മ
പാലാ, ഭരണങ്ങാനം, കുടമാളൂര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സാത്താന്‍ നടത്തിക്കൊണ്ടിരിക്കുന്ന കുത്സിതപ്രവൃത്തികളെ നിഷ്ഫലമാക്കിക്കൊണ്ട് ഞായറാഴ്ചകളില്‍ ഏഷ്യാനെറ്റില്‍ അല്‍ഫോണ്‍സാമ്മയുടെ പ്രയാണം തുടരുന്നു.
എന്തൊക്കെപ്പറഞ്ഞാലും പലകാര്യങ്ങളിലും ബോബന്‍ സാമുവലിന്റെ 'അല്‍ഫോണ്‍സാമ്മ' മറ്റു പഴങ്കാലസീരിയലുകളേക്കാള്‍ ഭേദമാണ്. സംഭാഷണങ്ങളില്‍ സാംഗത്യവും സ്വാഭാവികതയും കഥ നടന്ന കാലത്തിന്റെ ചുവയുമുണ്ട് (കോട്ടയം ശൈലി വഴങ്ങാത്ത - അതിനു ശ്രമിക്കാത്ത - വല്‍സലാമേനോനെപ്പോലെയുള്ളവരെ മാറ്റിനിര്‍ത്തിയാല്‍). മേയ്ക്കപ്പ്, വസ്ത്രധാരണം, കലാസംവിധാനം തുടങ്ങിയവയിലുമുണ്ട് കുറെയൊക്കെ ഔചിത്യം. ലൈറ്റിങ്ങും തെറ്റില്ല, സദാസമയവും കല്യാണവീഡിയോയുടേതുപോലുള്ള ഒരു വെളിച്ചം കത്തിച്ചിടുന്ന ക്രൂരത ചെയ്യുന്നില്ല.
എന്നും പാതിരാവാകുമ്പോള്‍ സാത്താന്റെ വെല്ലുവിളി കേട്ട് നൂലിലിറങ്ങി വരുന്ന മറിയത്തിന്റെ പ്രതിമ പരിഹാസ്യമാണെന്ന് പറയാതെ വയ്യ.
4 Comments:
ന്റെ രാവുണ്ണ്യേട്ടാ..തൃക്കണാപതിയാരത്ത് എവ്ട്യാ വീട്?
(ചിറ്റണ്ട.കോം)
10:03 PM
Alfonasamma serial is a standared one.The serial helps to understand Alfonsamma history.Lack of perfection in few scenes doesnt matter.
http://movieworldactres.blogspot.com
2:31 PM
This comment has been removed by the author.
10:36 AM
ഇത്രയും മനസ്സിലാക്കിയ സ്ഥിതിക്ക് അതും ബൈജുവിനറിയുമായിരിക്കുമല്ലോ
7:13 AM
Post a Comment
<< Home