Sunday, March 20, 2005

സംഗീതം : ദേവരാജന്‍

മറ്റെല്ലാവര്‍ക്കുമെന്നപൊലെ മരണം അദ്ദേഹത്തിനും സംഭവിച്ചു. ഇനി ദേവരാജനില്ല. കേരളമെന്ന ചെറുദേശത്തിന്റെ ഭാവനയ്ക്കും സങ്കല്പങ്ങള്‍‍ക്കും സംഗീതം നല്‍കിയ വരം. സജീവമായി സംഗീതരംഗത്തില്ലെങ്കിലും അദ്ദേഹം മജ്ജാമാംസങ്ങളോടെ ഒരിടത്ത് ജീവിച്ചിരിപ്പുണ്ടെന്നത് ഒരു “ബല”മായിരുന്നു. “മുത്തണിമാറത്ത് നാണം പിടഞ്ഞപ്പോള്‍ മൂകാംബരമാകെ തുടി മുഴങ്ങി” എന്നിടത്തെ പ്രകമ്പനം കൊള്ളുന്ന വികാ‍രത്തിനു സംഗീതം പകരാ‍ന്‍ അദ്ദേഹത്തിന് ഇനിയൊരു ജന്മം കൂടിയില്ലല്ലോ...